diaz

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ കൊളംബിയയ്ക്ക് മൂന്നാം സ്ഥാനം. ഇ‌ഞ്ചോടിഞ്ച് പോരാട്ടത്തിൽ പെറുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കൊളംബിയ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരട്ടഗോളുമായി തിളങ്ങിയ ലൂയിസ് ഡയസാണ് കൊളംബിയയുടെ വിജയശില്പി. ജുവാൻ ക്വാർഡാഡോയും കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടു. യോഷിനമർ യോട്ടനും ജിയാൻ ലൂക്ക ലാപ്പഡൂലയുമാണ് പെറുവിന്റെ സ്കോറർമാർ. മത്സരത്തിന്റെ അവസാന നിമിഷം തൊണ്ണൂറ്രിനാലാം മിനിട്ടിലാണ് ഡയസ് കൊളംബിയയുടെ വിജയഗോൾ നേടിയത്. ടൂർണമെന്റിൽ നാല് ഗോളുൾ ഡയസ് നേടി.