barty

ആഷ്‌ലി ബാർട്ടി​ ​വിം​ബി​ൾ​ഡ​ൺ​ ​ചാ​മ്പ്യൻ

ല​ണ്ട​ൻ​ ​:​ ​വിം​ബി​ൾ​ഡ​ൺ​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​കി​രീ​ട​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​രം​ ​ആ​ഷ്‌​ലി ബാ​ർ​ട്ടി​ ​മു​ത്ത​മി​ട്ടു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​ക​രോ​ലി​ന​ ​പ്ലി​സ്കോ​വ​യെ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ 6​-3,​ 6​-7,6​-3​ന് ​വീ​ഴ്ത്തി​യാ​ണ് ​ബാ​ർ​ട്ടി​ ​വിം​ബി​ൾ​ഡ​ൺ​ ​ആ​ദ്യ​മാ​യി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ആ​സ്ട്രേ​ലി​യ​ൻ​ ​താ​ര​മാ​യി​രു​ന്ന​ ​ഗൂ​ല​ഗോം​ഗ് ​കാ​വ്‌​ലെ​ ​വിം​ബി​ൾ​ഡ​ൺ​ ​കി​രീ​ടം​ ​ആ​ദ്യ​മാ​യി​ ​സ്വ​ന്ത​മാ​ക്കി​യ​തി​ന്റെ​ ​അ​മ്പ​താം​ ​വാ​ർ​ഷി​ക​ത്തി​ലാ​ണ് ​ബാ​ർ​ട്ടി​യു​ടെ​ ​കി​രീ​ട​ ​നേ​ട്ടം.​ ​ഗൂ​ല​ഗോം​ഗ് ​കാ​വ്‌​ലെ​യോ​ടു​ള്ള​ ​ബ​ഹു​മാ​നാ​ർ​ത്ഥം​ ​പ്ര​ത്യേ​കം​ ​ഡി​സൈ​ൻ​ ​ചെ​യ്ത​ ​ഡ്ര​സ​ണി​ഞ്ഞാ​ണ് ​ബാ​ർ​ട്ടി​ ​ഫൈ​ന​ലി​നി​റ​ങ്ങി​ത്.​ 1971​ലാ​ണ് ​ഗൂ​ല​ഗോം​ഗ് ​ആ​ദ്യ​മാ​യി​ ​വിം​ബി​ൾ​ഡ​ൺ​ ​കി​രീ​ടം​ ​നേ​ടു​ന്ന​ത്.​ ​തു​ട​ർ​ന്ന് 1980​ലും​ ​ചാ​മ്പ്യ​നാ​യ​ ​ഗു​ല​ഗോം​ഗി​ന് ​ശേ​ഷം​ ​വിം​ബി​ൾ​ഡൺ​ ​കി​രീ​ടം​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​വ​നി​താ​ ​താ​ര​മ​ണ് ​ബാ​ർ​ട്ടി. 2019​ൽ​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ണും​ ​സ്വ​ന്ത​മാ​ക്കി​യ​ ​ബാ​ർ​ട്ടി​യു​ടെ​ ​ഷെ​ൽ​ഫി​ൽ​ ​ഇ​തോ​ടെ രണ്ട് ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​കി​രീ​ട​ങ്ങ​ളാ​യി.
ആ​ദ്യ​ ​സെ​റ്രി​ൽ​ 4​-0​ത്തി​ന് ​തു​ട​ക്ക​ത്തി​ലേ​ ​ലീ​ഡ് ​നേ​ടി​യ​ ​ബാ​ർ​ട്ടി​ ​ആ​സെ​റ്ര് ​സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും​ ​ര​ണ്ടാം​ ​സെ​റ്റ് ​കൈ​വി​ട്ടു.​ ​എ​ന്നാ​ൽ​ ​നി​ർ​ണാ​യ​ക​മാ​യ​ ​മൂ​ന്നാം​ ​സെ​റ്രി​ൽ​ ​ബാ​ർ​ട്ടി​ ​വീ​ണ്ടും​ ​കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു.
പു​രു​ഷ​ ​ഫൈ​ന​ൽ​ ​ഇ​ന്ന്
ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​​​ ​​​സെ​​​ർ​​​ബി​​​യ​​​ൻ​​​ ​​​താ​​​രം​​​ ​​​നൊ​​​വാ​​​ക്ക് ​​​ജോ​​​ക്കോ​​​വി​​​ച്ചും​​​ ​​​ഇ​​​റ്റാ​ലി​​​യ​​​ൻ​​​ ​​​താ​​​രം​​​ ​​​മാ​​​റ്റി​​​യോ​​​ ​​​ബെ​​​രെ​​​റ്റി​​​നി​​​യും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഏ​​​റ്റു​​​മു​​​ട്ടും.​​​ ​​​വിം​​​ബി​​​ൾ​​​ഡ​​​ൺ​​​ ​​​സിം​​​ഗി​​​ൾ​​​സ് ​​​ഫൈ​​​ന​​​ലി​​​ലെ​​​ത്തു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​ഇ​റ്റാ​​​ലി​​​യ​​​ൻ​​​ ​​​താ​​​ര​​​മാ​​​ണ് ​​​ബെ​​​രെ​​​റ്റി​​​നി.​ ​ഇ​രു​പ​താം​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​കി​രീ​ട​മാ​ണ് ​ജോ​ക്കോ​ ​ല​ക്ഷ്യ​വ​യ്ക്കു​ന്ന​ത്.