ലണ്ടൻ: ഒരൊറ്ര ക്യാച്ച് കൊണ്ട് ക്രിക്കറ്റ് ലോകത്ത് സൂപ്പർ താരമായി മാറിക്കഴിഞ്ഞു ഇന്ത്യൻ വനിതാ താരം ഹർലീൻ ഡിയോൾ. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരിയിലെ ആദ്യ മത്സരത്തിൽ ആമി ജോൺസിന്റെ ക്യാച്ച് ലോംഗ് ഓഫിൽ മനോഹരമായ അക്രോബാറ്രിക് വൈഭവത്തിലൂടെ കൈപ്പിടിയിലൊതുക്കിയാണ് ഹർലീൻ വൈറലായത്. ശിഖ പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിലാണ് സംഭവം. മത്സരത്തിൽ ഇന്ത്യ മഴനിയമ പ്രകാരം തോറ്റെങ്കിലും ഹർലീന്റെ ക്യാച്ചിന് അഭിനന്ദനവുമായി പ്രമുഖരുൾപ്പെടെ നിരവധിപ്പേർ രംഗത്തെത്തി.