kk

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം സിനിമയിലെ കല്യാണി പ്രിയദർശന്റെ കാരക്ടർ പോസ്റ്റർ മോഹൻലാൽ .തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു.

ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ റിലീസിന് അഞ്ച് വർഷത്തിനു ശേഷമാണ് വിനീത്ശ്രീനിവാസൻ ഹൃദയവുമായി എത്തുന്നത്. ദർശഷന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു നായിക. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്!*!ത ബാനർ ആയിരുന്ന മെറിലാൻഡിൻറെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ.

എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ. ചീഫ് അസോസിയേറ്റ് ഡയറ്ര്രകർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ ആൻറണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. മെരിലാൻഡ് സിനിമാസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

View this post on Instagram

A post shared by Mohanlal (@mohanlal)