മാരക്കാന: കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയ്ക്ക് ആദ്യ ഗോൾ. ബ്രസീലിനെതിരെ ആദ്യ പകുതിയിൽ എയ്ഞ്ചൽ ഡി മരിയ ആണ് ഗോൾ നേടിയത്.ഇരുപത്തിയൊന്നാം മിനിറ്റിലാണ് ബ്രസീലിനെതിരെ മുന്നിലെത്തിയത്.
റോഡ്രിഡോ ഡി പോള്‍ നീട്ടി നല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയ ഗോള്‍ നേടിയത്. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴവ് സംഭവിച്ചതാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ എയ്ഞ്ചൽ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.