മാരക്കാന: കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലിൽ ബ്രസീലിനെ തോൽപിച്ചത്.ഇരുപത്തിയൊന്നാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്.
1993 ന് ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടമാണ്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ 1916 ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഉറുഗ്വേയുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്ക് സാധിച്ചു.
ലയണൽ മെസിയുടെ ക്യാപ്റ്റൻസിയിൽ അർജന്റീനയുടെ അദ്യ അന്താരാഷ്ട്ര കിരീട നേട്ടമാണിത്.മെസി തന്നെയാണ് കോപ്പ അമേരിക്കയിലെ മികച്ച താരം. ടൂർണമെന്റിലെ ടോപ് സ്‌കോററായ മെസി നാലു ഗോൾ നേടി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മത്സരം.കഴിഞ്ഞ തവണ കോപ്പ സെമിയിൽ അർജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീൽ ഫൈനലിലെത്തിയതും പെറുവിനെ കീഴടക്കി ചാമ്പ്യൻമാരായതും.
#CopaAmérica 🏆
— Copa América (@CopaAmerica) July 11, 2021
¡ACÁ ESTÁ LA COPA! Lionel Messi 🔟🇦🇷 levantó la CONMEBOL #CopaAmérica y desató la locura de @Argentina
🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/PCEX6vtVee