covid-19

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഇന്നും നാൽപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 41,506 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,08,37,222 ആയി.


2.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 4,54,118 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 41,526 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിയൊൻപത് ലക്ഷം പിന്നിട്ടു. 97.20 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 895 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 494 മരണങ്ങളും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തത്.ആകെ മരണം 4,08,040 ആയി ഉയർന്നു. 18,43,500 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. 37,60,32,586 ഇതുവരെ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.