ലോകം മുഴുവനുമുള്ള അർജന്റീന, മെസി ആരാധകർ ചരിത്ര വിജയം ആഘോഷിക്കുന്ന തിരക്കിലാണ്. ബ്രസീൽ ആരാധകരാകട്ടെ വലിയ തിരിച്ചടി കിട്ടിയതിന്റെ ആഘാതത്തിലിരിക്കുകയാണ്. സങ്കടപ്പെട്ടിരിക്കുന്ന ബ്രസീൽ ഫാനായ അച്ഛനു മുന്നിൽ അർജന്റീന ഫാനായ മകൻ ആഹ്ളാദ പ്രകടം നടത്തിയാൽ എങ്ങനെയിരിക്കും. അങ്ങനെയുള്ളൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലായിക്കൊണ്ടിരിക്കുകയാണ്.
മകന്റെ ആഹ്ളാദ പ്രകടനം കണ്ട് പ്രകോപിതനായ പിതാവ് കസേര കൊണ്ട് തല്ലാനൊങ്ങുന്നതാണ് വീഡിയോയിലുള്ളത്. '12th man' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ കൃഷ്ണകുമാറാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ' എന്റെ വീട്ടിലെ അതേ സ്ഥിതി അപ്പൻ ബ്രസീൽ, മോൻ അർജന്റീന' എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്.
order="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true">