മലപ്പുറം: താനാളൂരിൽ അർജന്റീനയുടെ വിജയം ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച രണ്ട് പേർ ഗുരുതരാവസ്ഥയിൽ.ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ നിർത്തിയിട്ട ബൈക്കിൽവച്ച് പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കൈയിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. ഇത് പടക്കത്തിന്റെ പെട്ടിയിലേക്ക് വീണ് വലിയ സ്‌ഫോടനം ആയി മാറുകയായിരുന്നു.ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.