ശ്രീനഗർ: ജമ്മു കാശ്മീരിൽ അനന്ത് നാഗ് ജില്ലയിലെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ), കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ജമ്മു കാശ്മീർ പൊലീസ് എന്നിവരുടെ സംയുക്ത സംഘം പത്ത് സ്ഥലങ്ങളിൽ പരിശോധന നടത്തി. തീവ്രവാദികൾക്ക് ഫണ്ടും സഹായവും നൽകിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന.
ശ്രീനഗറിലും അനന്ത് നാഗിലും ബാരാമുള്ളയിലുമാണ് പരിശോധന നടക്കുന്നത്. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തീവ്രവാദികൾക്ക് സഹായം നൽകിയെന്നാരോപിച്ച് ശനിയാഴ്ച ജമ്മു കാശ്മീർ ഭരണകൂടം 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിൽ സുരക്ഷാസേന അന്വേഷിക്കുന്ന തീവ്രവാദിയായ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളുമുണ്ട്.