തിരുവനന്തപുരം: ഈശോസഭാoഗം ഫാ സ്റ്റാൻസ്വാമിയുടെ മരണത്തിൽ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ഇടവകയിലെ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.ഫാ. ഡോ ജോൺ പഠിപ്പുരയ്ക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റി ചരുവിള എന്നിവർ നേതൃത്വം നൽകി.
2020 ഒക്ടോബർ മുതൽ ജയിലിൽ കഴിഞ്ഞിരുന്ന സ്റ്റാൻസ്വാമിക്ക് മനുഷ്യോചിതമായ പരിഗണനയും ചികിത്സയും നൽകാതിരുന്നതിനോടുള്ള പ്രതിഷേധവും അംഗങ്ങൾ രേഖപ്പെടുത്തി.ജീവിതകാലം മുഴുവൻ ആദിവാസികൾക്കും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിച്ച അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അധികാര ശ്രേണിയിലുള്ളവർ ശ്രദ്ധിക്കണമെന്നും ഇടവക അംഗങ്ങൾ ആവശ്യപ്പെട്ടു.