prithvi

ലൂസിഫറിന് ശേഷം വീണ്ടും സംവിധായകനാവാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് . മോഹൻലാലിനെ നായകനായി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണ ഉടൻ തുടങ്ങുമെന്ന് സൂചന. കേരളത്തിൽ ഷൂട്ടിംഗ് അനുമതി വൈകിയാൽ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ബ്രോ ഡാഡി ഷൂട്ട് തുടങ്ങാനാണ് ആലോചനയെന്നറിയുന്നു. ബ്രോ ഡാഡി റോളിംഗ് സൂൺ എന്ന കാപ്‌ഷനോടെ മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രം സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് കണ്ട ആരാധകർ ആവേശത്തിലാണ് . സിനിമയിൽ പൃഥ്വിയും നായകനായി എത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ , മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ടാകും.