ചെന്നൈ: തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ കാത്തി മഹേഷ് കുമാർ (43) വാഹനാപകടത്തിൽ മരിച്ചു. ചന്ദ്രശേഖപുരത്തിന് സമീപം മഹേഷ് സഞ്ചരിച്ച കാർ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
നടന്റെ ചികിത്സയ്ക്ക് ആന്ധ്രാപ്രദേശ് സർക്കാർ 17 ലക്ഷം രൂപ അടിയന്തര സഹായമായി നൽകിയിരുന്നു. 2011ൽ എടരി വർഷം എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 2014ൽ മിനുഗുരുളു എന്ന ചിത്രത്തിൽ സഹസംവിധായകനായി. 2015ൽ പേസരുതു എന്ന ചിത്രം സംവിധാനം ചെയ്തു. നേനേ രാജു നേനേ മന്ത്രി, കൊബരി മാട്ട തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ വർഷം പുറത്തിറങ്ങിയ ക്രാക്കാണ് അവസാനമായി അഭിനയിച്ച ചിത്രം.