രോഗങ്ങൾ അകറ്റി നിറുത്തുന്നതിന് വെള്ളം വഹിക്കുന്ന പങ്ക് ചെറുതല്ല. ജലാംശവും മറ്റ് ദ്രാവകങ്ങളും ശരിയായ അളവിൽ ശരീരത്തിലെത്തിയില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും.
ശരീരത്തിലേക്കെത്തുന്നതിലും കൂടുതൽ ജലം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജലീകരണം. പതിവായ നിർജലീകരണം മൂലമുണ്ടാകുന്ന അവസ്ഥയാണ് ക്രോണിക് ഡീഹൈഡ്രേഷൻ. സ്ഥിരമായുണ്ടാകുന്ന ക്ഷീണം, തളർച്ച, തലവേദന, മൈഗ്രേൻ, മലബന്ധം, പേശികളിൽ വേദന, മഞ്ഞ നിറത്തിലെ മൂത്രം, ചർമവും ചുണ്ടും വരണ്ട് പൊട്ടുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൂടാതെ നിർജലീകരണം രൂക്ഷമാകുമ്പോൾ ഉമിനീർ ഗ്രന്ഥി ആവശ്യത്തിന് ഉമിനീർ ഉത്പാദിപ്പിക്കാതെയാകുന്നു. അതുമൂലം വായിൽ ബാക്ടീരിയകൾ പെരുകി വരൾച്ചയ്ക്കും വായ്നാറ്റത്തിനും കാരണമാകുന്നു. നിർജലീകരണത്താൽ രക്തത്തിന് കട്ടികൂടുമ്പോൾ കരൾ, വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നു. നിർജലീകരണം പരിഹരിക്കാൻ ജലാംശമുള്ള പഴവും പച്ചക്കറിയും ധാരാളമായി കഴിക്കുക, ദിവസവും എട്ട് ലിറ്റർ വെള്ളം കുടിക്കുക.