terrorist-killed-in-kashm

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന മൂന്ന് ലഷ്കറെ തയ്ബ ഭീകരരെ വധിച്ചു. ആരിഫ ഹജാം, ബാസിത് അഹമ്മദ്, സുഹൈൽ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ബാസിത് അനന്ത്നാഗ് സ്വദേശിയും സുഹൈൽ പുൽവാമ സ്വദേശിയുമാണ്.

അതേസമയം, ജമ്മുകാശ്മീരിൽ 10 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്​ഡ് നടത്തി​. സി.ആർ.പി.എഫും​, ജമ്മുകാശ്​മീർ പൊലീസും റെയ്ഡിൽ പങ്കെടുത്തു​. അഞ്ച്​ പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെയാണ്​ കസ്റ്റഡിയിലെടുത്തതെന്ന് എൻ.ഐ.എ അറിയിച്ചു.

ഭീകര ബന്ധ​മുണ്ടെന്ന്​ സംശയിക്കുന്ന മാസികയുടെ ഓഫീസിലും ​​റെയ്​ഡ്​ നടന്നുവെന്ന്​ ഏജൻസി വ്യക്​തമാക്കി. അഫ്​ഗാനിസ്ഥാൻ, ബംഗ്ലാദേശ്​, ശ്രീലങ്ക, മാലിദ്വീപ്​ എന്നിവിടങ്ങളിൽ മാസിക പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇന്ത്യയിൽ ഇതുവരെ 17 എഡിഷനുകൾ പുറത്തിറക്കിയെന്നും എൻ.ഐ.എ അറിയിച്ചു.