farmers-protest

ചണ്ഡീഗഡ്: ബി.ജെ.പി സർക്കാരിനെതിരെയുള്ള കർഷക പ്രതിഷേധം ഹരിയാനയിൽ രണ്ടാം ദിനവും ശക്തമായി തുടരുന്നു. ഫത്തേഹാബാദിൽ സംസ്ഥാന സഹകരണമന്ത്രി ഭൻവാരി ലാൽ പങ്കെടുത്ത ബി.ജെ.പി യോഗത്തിലേക്കും ഝാജറിൽ ബി.ജെ.പി എം.പി അരവിന്ദ് ശർമ്മ പങ്കെടുക്കാനിരുന്ന ചടങ്ങിലും ഇന്നലെ കർഷകർ പ്രതിഷേധവുമായി എത്തി. ശനിയാഴ്ച ഹിസാർ, ജമുനാനഗർ ജില്ലകളിൽ നടന്ന സംഘർഷം കണക്കിലെടുത്ത് യോഗസ്ഥലത്തിനു പുറത്ത് ബാരിക്കേഡുകൾ വിന്യസിച്ചിരുന്നെങ്കിലും കർഷകർ അത് മറികടന്നെത്തി പൊലീസുകാരുമായി ഏറ്റുമുട്ടി.

കഴിഞ്ഞദിവസം ജമുനാനഗറിൽ ഗതാഗതമന്ത്രി മൂൽചന്ദ് ശർമ പങ്കെടുക്കാനിരുന്ന ചടങ്ങിനിടെയും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.