former-mla

ജയ്​പൂർ: രാജസ്ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും മറ്റ് ഒമ്പതുപേർക്കുമെതിരെ കേസ്​. ഗ്യാൻ ദേവ്​ അഹൂജക്കെതിരെയാണ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​.ജൂലായ് മൂന്നിന്​ ആൽവാർ ജില്ലയിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുന്നതിനിടെയായിരാജസ്ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും മറ്റ് ഒമ്പതുപേർക്കുമെതിരെ കേസ്​രുന്നു വിദ്വേഷ പ്രസംഗം.

ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപന പ്രസംഗം നടത്തുകയും ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മുസ്​ലിം ജന വിഭാഗത്തെ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന്​ എഫ്​.ഐ.ആറിൽ പറയുന്നു.

പ്രദേശിക അഭിഭാഷകനായ ആസ്​ മുഹമ്മദ്​ ഖാന്റെ പരാതിയിലാണ്​ നടപടി. ഗ്രാമത്തിന്​ സമീപം 25ന്​ 5000 മുതൽ 10,000 വരെ ആളുകൾ ഒത്തുകൂടുമെന്നും വടി, വാൾ, തോക്ക്​ തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തിൽ പറഞ്ഞതായി എഫ്​.ഐ.ആറിൽ പറയുന്നു. അഹൂജയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതേസമയം, രാഷ്​ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായാണ്​ തനിക്കെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തതെന്ന് അഹൂജ ആരോപിച്ചു.