a-jayasankar

​​​​തിരുവനന്തപുരം: ദെെവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാർട്ടി അം​ഗങ്ങൾക്കെതിരെ ഇത്തവണ നടപടി വേണ്ടെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. 2006 അല്ല 2021. കാലം മാറി, കഥ മാറി. പാർട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ല. പക്ഷെ, ദൈവത്തിന് നമ്മുടെ പാർട്ടിയെ നല്ല വിശ്വാസമാണ്. അതുകൊണ്ട് ദൈവനാമം നമുക്ക് നിഷിദ്ധമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2006ൽ നമ്മുടെ രണ്ടു സഖാക്കൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി എംഎൽഎമാരായി- ഐഷാ പോറ്റിയും മോനായിയും. ഇത്തവണ മൂന്നു സഖാക്കൾ അതേ കന്നംതിരിവു കാണിച്ചു- വീണാ ജോർജ്, ദലീമ, ആൻ്റണി ജോൺ.

2006 അല്ല 2021. കാലം മാറി, കഥ മാറി. പാർട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ല; പക്ഷെ ദൈവത്തിനു നമ്മുടെ പാർട്ടിയെ നല്ല വിശ്വാസമാണ്. അതുകൊണ്ട് ദൈവനാമം നമുക്ക് നിഷിദ്ധമല്ല. ദൈവ തിരുനാമത്താൽ നമ്മുടെ പാർട്ടിയെ ധന്യമാക്കിയ മൂന്നു മെമ്പർമാർക്കും ശിക്ഷയില്ല, അഭിനന്ദനങ്ങൾ!