kkk

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് നേടി,.

ഇന്ന് നടന്ന ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോയുടെ കിരീടനേട്ടം,​. സ്‌കോര്‍: 6-7 (4), 6-4, 6-4, 6-4 ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. മത്സരം മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്നു.

താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്.

ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തിനൊപ്പം ജോക്കോവിച്ചെത്തി. .ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോയായിരുന്നു ചാമ്പ്യൻ.