kk

ബ്രസീലിയ: കോപ്പ അമേരിക്ക ഫൈനലിൽ ഒരൊറ്റ ഗോളിന് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതിന്റെ ആവേശത്തിലാണ് അർജന്റീനിയൻ ആരാധകർ.. കിരീടനേട്ടത്തിനൊപ്പം ഫുട്ബാൾ ലോകത്തിന്റെ മനസുകവർന്ന നിമിഷമായിരുന്നു ബ്രസീൽ താരം നെയ്‌മറെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന മെസിയുടെ ദൃശ്യങ്ങൾ. ഇപ്പോഴിതാ ആ നിമിഷത്തെക്കുറിച്ച് വിവരിച്ച് മെസിയെ കിരീടനേട്ടത്തിൽ അഭിനന്ദിക്കുകയാണ് നെയ്മർ. സ്പോർട്സ്മാൻ സ്പിരിറ്റും ബഹുമാനവും സൗഹൃദവും ഫുട്ബോളിനോടുള്ള സ്നേഹവും കലർന്ന വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തോൽവി വേദനിപ്പിക്കുന്നു.,​ പക്ഷേ മെസിയുടെ വിജയത്തിൽ ആഹ്ളാദിക്കുന്നു,​ ഫുട്ബോളിന് വേണ്ടി അദ്ദേഹം ചെയ്ത് കാര്യങ്ങളിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്., ഫുട്ബോൾ ലോകം അദ്ദേഹത്തിന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരുൂന്നുവെന്ന് നെയ്മർ സോഷ്യൽ മീഡിയ പേജിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു

മത്സരശേഷം ഗ്രൗണ്ടിൽ ആഘോഷിക്കുകയായിരുന്ന അർജന്റീന ടീമിന് അടുത്തേക്ക് വന്ന നെയ്മറെ കെട്ടിപ്പിടിച്ച് മെസി ആശ്വസിപ്പിക്കുകയായിരുന്നു തനിക്ക് ലഭിച്ച ഏറ്റവും മികച്ച ആലിംഗനം എന്നാണ് നെയ്മർ ഇതിനെ വിശേഷിപ്പിച്ചത്. . മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ ഒരുമിച്ചു കളിച്ചപ്പോഴുള്ള സൗഹൃദയമായിരുന്നു ആ ആലിംഗനത്തിന് പിന്നിൽ. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എയ്ഞ്ചൽ ഡി മരിയ നേടിയ ഒരൊറ്റ ഗോളിലാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. അർജന്റീനാ ജഴ്‌സിയിൽ മെസ്സിയുടെ കരിയറിലെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

View this post on Instagram

A post shared by NJ 10 🇧🇷 (@neymarjr)