കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. 75 വയസായിരുന്നു. അർബുദ ബാധിതനായി പരുമല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നു പുലർച്ചെ 2.35നായിരുന്നു അന്ത്യം.
സഭാ തർക്കത്തിൽ അനുകൂല വിധി നേടി ഓർത്തഡോക്സ് സഭയുടെ അഭിമാനം സംരക്ഷിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സഭയ്ക്ക് മാനുഷിക മുഖമേകിയതും ബാവയാണ്. പൗരസ്ത്യ ദേശത്തെ
91-ാം കാതോലിക്കായും 21-ാം മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്കാ ബാവ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളുമായിരുന്നു. 2010 നവംബർ ഒന്നിനാണ് ബസേലിയോസ് മാർത്താമ്മാ പൗലോസ് ദ്വീതിയൻ ബാവ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായായത്.
1946 ഓഗസ്റ്റ് 30ന് തൃശൂർ തലപ്പളളി മങ്ങാട്ട് കൊള്ളന്നൂർ പരേതരായ കെ.ഐ. ഐപ്പ്- കുഞ്ഞീറ്റി ദമ്പതികളുടെ മകനായാണ് ജനനം. കെ.ഐ. പോൾ എന്നായിരുന്നു ആദ്യ നാമം.