murder-case

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫുക്രുദീനാണ്(24) മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന സജീറിന്റെ സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തായ സാദിഖിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞതായി സാദിഖ് പൊലീസിനോട് പറഞ്ഞു.