ഗുവാഹത്തി: യുണൈറ്റഡ് പീപ്പിൾസ് റവല്യൂഷണറി ഫ്രണ്ടിന്റെ (യുപിആർഎഫ്) സ്വയം പ്രഖ്യാപിത കമാൻഡർ ഇൻ ചീഫ് വെടിയേറ്റ് മരിച്ചു. അസം വീരപ്പൻ എന്നറിയപ്പെട്ടിരുന്ന മംഗിൻ ഖൽഹൗ ആണ് കൊല്ലപ്പെട്ടത്. സ്വന്തം കേഡർമാർ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
കർബി അംഗലോങ് ജില്ലയിൽ ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിലെ നേതാക്കൾ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളെച്ചൊല്ലി സംഘർഷം ഉണ്ടാകുകയായിരുന്നു. മാംഗിന് നിരവധി തവണ വെടിയേറ്റു. ഞായറാഴ് രാവിലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ബൊക്കാജനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദിഫുവിലേക്ക് അയച്ചു.സംഘത്തിലെ ചില നേതാക്കൾ നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പേർ കീഴടങ്ങുകയും ചെയ്തിരുന്നു.