lock-down

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിനെക്കുറിച്ച് ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡൽഹിക്ക് പോകുന്നതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ച യോഗം ചേർന്നിരുന്നു. മേയ് നാലു മുതൽ തുടരുന്ന ലോക്ക് ഡൗൺ നീട്ടുന്നതിൽ അർത്ഥമില്ലെന്ന നിലപാടാണ് സർക്കാരിന്.

തൊഴിൽ, നിർമ്മാണ, വാണിജ്യ, വ്യാപാര മേഖലകൾ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനും സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

അതേസമയം മൂന്നാഴ്ചയായി കൊവിഡ് പ്രതിദിന വ്യാപന നിരക്ക് പത്തുശതമാനത്തിൽ താഴാതെ നിൽക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഇതിൽ കാര്യമായ മാറ്റമില്ല. വാരാന്ത്യ ലോക്ക് ഡൗൺ നിലനിറുത്തി മറ്റ് മേഖലകളിൽ പരമാവധി ഇളവുകൾ നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ സംസ്ഥാനത്തെ ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളിൽ പകുതിയിലേറെ സ്ഥലങ്ങളിലും കൊവിഡ് വ്യാപന നിരക്ക് പത്തുശതമാനത്തിൽ കൂടുതലാണ്. ഇന്നലത്തെ സ്ഥിതിയനുസരിച്ച് 196 തദ്ദേശസ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേറെയാണ്.

12,220​ ​രോ​ഗി​ക​ൾ,97​ ​മ​ര​ണ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 12,220​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,16,563​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 10.48​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 97​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു. ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 14,586​ ​ആ​യി.​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 11,497​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.


612​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 71​ ​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നു​ ​വ​ന്ന​വ​ർ.​ 40​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 12,502​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.
പ്ര​തി​ദി​ന​രോ​ഗി​ക​ളി​ൽ​ ​ഇ​ന്ന​ലെ​യും​ ​മ​ല​പ്പു​റ​മാ​യി​രു​ന്നു​ ​മു​ന്നി​ൽ.​ ​ജി​ല്ല​യി​ൽ​ 1861​പു​തി​യ​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​‌​ർ​ട്ട് ​ചെ​യ്ത​ത്.​ ​

കോ​ഴി​ക്കോ​ട് 1428,​ ​തൃ​ശൂ​ർ​ 1307,​ ​എ​റ​ണാ​കു​ളം​ 1128,​ ​കൊ​ല്ലം​ 1012,​ ​തി​രു​വ​ന​ന്ത​പു​രം​ 1009,​ ​പാ​ല​ക്കാ​ട് 909,​ ​ക​ണ്ണൂ​ർ​ 792,​ ​കാ​സ​ർ​കോ​ട് 640,​ ​കോ​ട്ട​യം​ 609,​ ​ആ​ല​പ്പു​ഴ​ 587,​ ​വ​യ​നാ​ട് 397,​ ​പ​ത്ത​നം​തി​ട്ട​ 299,​ ​ഇ​ടു​ക്കി​ 242​ ​എ​ന്നി​ങ്ങ​നേ​യാ​ണ് ​മ​റ്റു​ ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 30,65,336.