vaccine

ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവിഡ് വാക്സിനായ സൈക്കോവ് ഡിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിൻ നിർമ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസമാദ്യം അപേക്ഷ നൽകിയിരുന്നു. ഇത് അംഗീകരിച്ചാൽ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനായിരിക്കും സൈക്കോവ് ഡി.

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള വാക്സിനാണ് സൈക്കോവ് ഡി. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സൈക്കോവ്ഡിയുടെ അപേക്ഷ വിദഗ്ദ്ധ സമിതിയുടെ മുന്നിൽ പരിഗണനയ്ക്ക് വരുന്നത്. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിലൂടെ സ്കൂളുകളുടെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ കഴിഞ്ഞേക്കും. കഴിഞ്ഞവർഷം രാജ്യത്തെ സ്കൂളുകൾ പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു.