rashford

വെംബ്ളി: ഇംഗ്ളണ്ടിന്റെ യൂറോകപ്പിലെ തോൽവിയെതുടർന്ന് ടീമിലെ കറുത്തവർഗ്ഗക്കാരായ മാർക്കസ് റാഷ്ഫോ‌‌ഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്കോ എന്നിവർക്കെതിരെ ശക്തമായ ആക്രമണമാണ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി നേരിടേണ്ടി വന്നത്. ഇറ്റലിക്കെതിരായ ഫൈനലിൽ മൂന്ന് പേരും പെനാൽട്ടി പാഴാക്കിയിരുന്നു. ഇവർക്കെതിരായ ഭൂരിപക്ഷം പോസ്റ്റുകളും വർഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിലുള്ളവയായിരുന്നു. ഇപ്പോൾ ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ തന്നെ കളിക്കാർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് ടീമിൽ കളിക്കുന്നവരെല്ലാം ഒറ്റ ലക്ഷ്യത്തിനു വേണ്ടി വർഷങ്ങളായി അധ്വാനിക്കുന്നവരാണെന്നും അവരെ അവഹേളിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരച്ചു കൊടുക്കുവാൻ ബുദ്ധിമുട്ടാണെന്ന് ഇംഗ്ളീഷ് എഫ് എ ട്വീറ്റിൽ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും എഫ് എ പറഞ്ഞു.

pic.twitter.com/MQoVHCYUfy

— FA Spokesperson (@FAspokesperson) July 12, 2021

pic.twitter.com/op3aQYoixi

— FA Spokesperson (@FAspokesperson) July 12, 2021

അതേസമയം ഇംഗ്ളീഷ് താരങ്ങൾക്കെതിരായ ട്വീറ്റുകൾ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരക്കാ‌ക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും ബ്രിട്ടനിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.