flood

ധർമ്മശാല: ഹിമാചൽ പ്രദേശിൽ ധർമ്മശാലയിൽ നിലയ്‌ക്കാത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്‌ടം. ധർമ്മശാലയിലെ മക്‌ലിയോഡ്ഗഞ്ജിൽ മേഘസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വലിയ നാശനഷ്‌ടമാണ് ഉണ്ടായത്. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങൾ തകർന്നു, വാഹനങ്ങളും മറ്റും പ്രളയത്തിൽ ഒഴുകിപ്പോയി.

മാഞ്ഛി നദിയിൽ കനത്ത വെള‌ളപ്പൊക്കത്തെ തുടർന്ന് സമീപത്തുള‌ള പത്തോളം കടകൾ തകർന്നു. ഷിംലയിലെ ഛാർക്കിയിൽ കനത്ത മഴയെ തുടർന്ന് ദേശീയപാത വഴിയുള‌ള ഗതാഗതം തടഞ്ഞു. കംഗ്ര ജില്ലയിൽ രണ്ട് പേരെ ഒഴുക്കിൽ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണർ നിപുൺ ജിൻഡൽ പറഞ്ഞു.

These visuals of Cloudburst in Dharamshala, Himachal Pradesh are terrifying.

I urge youth congress workers to help tourists & citizens affected by heavy floods. @IYCHimachal pic.twitter.com/qyHqGQAnFu

— Srinivas B V (@srinivasiyc) July 12, 2021

ഹിമാചലിൽ വരുന്ന മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്കുള‌ള മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.