baburaj-and-vani

മലയാളികളുടെ പ്രിയ താരം വാണി വിശ്വനാഥ് സിനിമകളിൽ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു അക്കാലത്തെ വില്ലനായിരുന് നടൻ ബാബുരാജുമായുള്ള വിവാഹം. വർഷങ്ങൾക്കിപ്പുറം ബാബുരാജ് വില്ലനിൽ നിന്നും കൊമേഡിയനായി മാറി. അപ്പോഴും വാണി സിനിമകളിൽ നിന്നും അകലം പാലിച്ചിരുന്നു. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിന് ബാബുരാജ് കുറിച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടു. എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ എന്നായിരുന്നു താരം വാണിയുമൊന്നിച്ചുള്ള ചിത്രത്തിനുള്ള നൽകിയ കുറിപ്പ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളിട്ടത്. ആക്ഷൻ ക്വീൻ ഓഫ് മലയാളം ഫിലിം ഇൻഡസ്ട്രി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.