martina

പോർ​ട്ട്​ ഒ പ്രി​ൻ​സ്​: ഹെ​യ്​​തി പ്ര​സി​ഡ​ന്റ്​ ഹൊവനൈൽ മോയ്സിയുടെ വ​ധ​ത്തെ​ക്കു​റി​ച്ച്​ കൂ​ടു​തൽ വി​വ​ര​ങ്ങ​ളു​മാ​യി ഭാ​ര്യ​ മാർ​ട്ടി​ന മോയ്സി രംഗത്ത്. വെ​ടി​വയ്പിൽ മാർട്ടിനയ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ക​ണ്ണ്​ ചി​മ്മു​ന്ന നേ​ര​ത്തി​നു​ള്ളി​ൽ എ​ല്ലാം ക​ഴി​ഞ്ഞു. ബു​ള്ള​റ്റ്​ ത​റ​ച്ച​യു​ടൻ മ​ര​ണം സം​ഭ​വി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്​ ഒരു​ വാ​ക്കു​പോ​ലും ഉരിയാടാനായില്ല. ഞാ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നു. അ​തി​ന്​ ദൈ​വ​ത്തി​ന്​ ന​ന്ദി. പ​ക്ഷേ, എ​നി​ക്ക്​ എന്റെ ഭർത്താ​വി​നെ ന​ഷ്​​ട​പ്പെ​ട്ടു - മാർട്ടിന ട്വീറ്ററിൽ പോസ്റ്റ് ചെയ്ത ശബ്നസന്ദേശത്തിൽ പറഞ്ഞു.

ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ 53കാ​ര​നാ​യ മോ​യ്​​സി സ്വ​കാ​ര്യ ഭ​വ​ന​ത്തി​ൽ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്.