മലയാള സിനിമാ പ്രേമികൾക്ക് എന്നും പ്രിയങ്കരിയാണ് ലിസി. മോഹൻലാൽ- ലിസി കൂട്ടുകെട്ടിൽ പ്രിയദർശൻ ഒരുക്കിയ ചിത്രങ്ങൾ പ്രണയത്തിന്റെ നവ്യാനുഭവമാണ് നൽകിയത്. പ്രിയദര്‍ശനുമായുള്ള വിവാഹത്തെ തുടർന്നാണ് ലിസി അഭിനയത്തോട് വിടപറയുന്നത്. 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വിവാഹമോചിതരാകുകയും ചെയ‌്‌തു.
ഇപ്പോഴിതാ ലിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമാവുകയാണ്. മകൾ കല്യാണിയാണ് ചിത്രം പകർത്തിയത്. ‘വളരെ പ്രശസ്തയായ ഫോട്ടോഗ്രാഫർ കല്യാണി’യാണ് ഈ ചിത്രം പകർത്തിയതെന്നാണ് ലിസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കൈ നിറയെ ചിത്രങ്ങളുമായി കല്യാണിയും സിനമിമയിൽ സജീവമാണ്. പ്രണവ് മോഹൻലാലിനൊപ്പമുള്ള ഹൃദയമാണ് കല്യാണിയുടെ പുതിയ ചിത്രം.