ആഡിസ് അബാബ: എത്യോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി അബി അഹ്മദിന്റെ പ്രോസ്പെരിറ്റി പാർട്ടിക്ക് വൻ വിജയം. 436ൽ 410 സീറ്റുകൾ നേടി. ജൂൺ 21നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല
പ്രധാന പ്രതിപക്ഷമായ എത്യോപ്യൻ സിറ്റിസൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ നേതാവ് ബിർ ഹാനു നെഗ പരാജയപ്പെട്ടു. പ്രതിപക്ഷ പാർട്ടികളായ എസെമ, നാഷണൽ മൂവ്മെന്റ് ഒഫ് അംഹാര എന്നിവയ്ക്ക് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ അബി അഹ്മദ് പ്രതിപക്ഷ പാർട്ടികൾക്കുള്ള വിലക്ക് നീക്കുകയും രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും എത്യോപ്യൻ സമ്പദ്വ്യവസ്ഥ ശക്തമാക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു.