പെട്രോൾ വില നൂറ് കടന്നതോടെ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്. കൂട്ടത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റും വൈറലായി. ' അവസാനം ഇത് നൂറും കടന്നിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. ഇനി നല്ലത് സൈക്കിൾ തന്നെ. " സണ്ണി ലിയോണിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. ട്വിറ്റിന്റെ കൂടെ ഇമോജിയായി സൈക്കിളിന്റെയും പെട്രോളിന്റെയും ചിത്രവും താരം നൽകിയിട്ടുണ്ട്. മറ്റു താരങ്ങളെല്ലാം മൗനം പാലിച്ചപ്പോൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയ സണ്ണിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.