rape

കോഴിക്കോട്:പത്തുവയസുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. 11, 12 വയസുകാരാണ് പിടിയിലായ പ്രതികൾ. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

കോഴിക്കോട് വെള്ളയിൽ മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം കുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും അവർ കാര്യമാക്കിയില്ല. മൂന്നുദിവസം മുമ്പ് വീട്ടുകാർ തമ്മിലുള്ള വഴക്കിനിടെ സംഭവം ഉയർന്നുവരികയും നാട്ടുകാർ വിവരമറിയുകയും ചെയ്തു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരിൽ നിന്ന് പരാതി എഴുതിവാങ്ങുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.