ഹവാന: കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ക്യൂബൻ ജനത പ്രക്ഷോഭം ആരംഭിച്ചു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രത്തിനു പുറത്ത് പ്രസിഡന്റ് മിഗ്വേൽ ഡയസ്-കാനലിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാസേനകളുടെ ശക്തമായ നിരീക്ഷണത്തിലുള്ള ക്യൂബയിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ വളരെ വിരളമാണ്.
കൊവിഡ് കാരണം ഉണ്ടായ തൊഴിൽ നഷ്ടം കൂടാതെ വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ക്യൂബ ഇപ്പോൾ കടന്നുപോകുന്നത്. ആവശ്യത്തിന് മരുന്നുകളോ ഭക്ഷണമോ കൊവിഡ് വാക്സിനോ രാജ്യത്തൊരിടത്തും ലഭ്യമല്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.
From Cuba: Protestors in front of Communist Party Headquarters chanting "Cuba isn't yours!"#Cuba pic.twitter.com/5Gevvd0Sxb
— RiptideDash (@RiptideDash) July 12, 2021
ഈ പ്രതിഷേധങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിക്കുവാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും ക്യൂബൻ സർക്കാർ ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ വിച്ഛേദിച്ചതിനാൽ അതിനു സാധിച്ചില്ല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഏതെങ്കിലും രീതിയിലുള്ള അക്രമങ്ങൾക്ക് മുതിരരുതെന്ന് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞ ദിവസം ക്യൂബൻ സർക്കരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
As a Cuban-American I’m inspired to see the courage shown by so many today in Cuba. Demonstrations of this magnitude are UNHEARD of in Cuba. The people of Cuba are tired of 60+ years of oppression, lies and hunger! #SOSCuba #PatriaYVida pic.twitter.com/sGIDDjeUwr
— Kevin Marino Cabrera (@_KevinMarino) July 12, 2021