ലാൻഡ് ലോവറിന്റെ എസ്.യു.വി ഇവോക്കിന്റെ പുതിയ പതിപ്പ് ഉടനെത്തും. സ്മാർട്ട് ഡിസൈൻ ശൈലിക്കൊപ്പം ആധുനിക ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് റേഞ്ച് റോവർ ഇവോക്കിന്റെ 2021 പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. എസ്, ആർ ഡൈനാമിക് എസ്.ഇ. എന്നീ രണ്ട് വേരിയന്റുകളിൽ പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തിയിട്ടുള്ള പുതിയ ഇവോക്കിന് 64.12 ലക്ഷം രൂപ മുതലാണ്എക്സ്ഷോറും വില.