ആൽട്രോസിന് പിന്നാലെ ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലുകളായ ഹാരിയറും നെക്സോണും ഡാർക്ക് എഡിഷൻ പതിപ്പുകളിൽ എത്തി. ഡാർക്ക് എഡിഷൻ ഹാരിയറിന് 18.04 ലക്ഷം, നെക്സോൺ ഇ.വിക്ക് 15.99 ലക്ഷം, നെക്സോണിന് 10.40 ലക്ഷം, അൽട്രോസിന് 8.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡൽഹിയിലെ എക്സ്ഷോറും വില.
ടാറ്റയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഹാരിയറിന്റെ ഡാർക്ക് എഡിഷൻ പതിപ്പ് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇത് ലിമിറ്റഡ് എഡിഷൻ പതിപ്പായാണ് എത്തിയത്. നെക്സോണും ആൽട്രോസും ആദ്യമായാണ് ബ്ലാക്ക് എഡിഷനിൽ വരുന്നത്.