ggg

സുൽത്താൻ ബത്തേരി : കൊളഗപ്പാറയിലെ റിസോർട്ടിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പന്ത്രണ്ടു പേർ പിടിയിലായി. ഇവരിൽ നിന്ന് 1.03 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നൽ റെയ്ഡ്.


മട്ടപ്പാറ പണ്ടാരപ്പറമ്പിൽ ബിജു(45),മൈലമ്പാടി പാറക്കൽ മനോജ് (50), അപ്പാട് അഴിക്കൽ സുനീഷ് (37),ആയിരംകൊല്ലി പുത്തൻവീട്ടിൽ ബാബു അബ്ബാസ്(61),ബീനാച്ചി വള്ളിയിൽ അനീഷ്(36), ചുള്ളിയോട് കുന്നുമ്മൽ കബീർ (28) , കട്ടിപ്പാറവേണാടിയിൽ അബ്ദുൾനാസർ (53), അപ്പാട് ആലക്കൽ ബിനീഷ്(45), കൊളഗപ്പാറ കടക്കൽ രാജു(61), കൊളഗപ്പാറ പുത്തൻപീടികയിൽ ഷെബീറലി(40), അമ്പലവയൽ വടക്കുംതറജോർജ്(47),റിപ്പൺ പാലക്കണ്ടി ഷാനവാസ് (29) എന്നിവരെയാണ്‌ മീനങ്ങാടി പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ പണം വെച്ച് ചീട്ടു കളിച്ചതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസെടുത്തു.
ഇൻസ്‌പെക്ടർ സനൽരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ മാരായ സജീവൻ, പോൾ എന്നിവർക്കു പുറമെ സി.പി.ഒ ഷബീറുമുണ്ടായിരുന്നു.