abduction

ലാഗോസ്: വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തിലെ 10 പേരെയും തട്ടിക്കൊണ്ടുപോയി. കദുന സ്റ്റേറ്റിലെ കജുരു നഗരം ആക്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കജുരുവിലെ നേതാവ് 83കാരൻ അൽഹാജി അൽഹസൻ അദാമുവിനെയും കുടുംബത്തെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന പ്രദേശത്തോട് ചേർന്ന വനത്തിൽ പൊലീസും സൈന്യവും തെരച്ചിൽ ആരംഭിച്ചു.