italy-euro-cup

റോം : ഇംഗ്ളണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടായ വെംബ്ളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ ഇറ്റാലിയൻ ടീം യൂറോ കപ്പ് ഫുട്ബാൾ കിരീടം റോമിലെത്തിച്ചു. ഇത് രണ്ടാം തവണയാണ് ഇറ്റലി യൂറോ ചാമ്പ്യൻന്മാരാകുന്നത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇറ്റാലിയൻ വിജയം. രണ്ടാം മിനിട്ടിൽ ലൂക്ക് ഷോയിലൂടെ മുന്നിലെത്തിയിരുന്ന ഇംഗ്ളണ്ടിനെ 67-ാം മിനിട്ടിൽ ലിയനാർഡോ ബൊന്നൂച്ചിയിലൂടെയാണ് ഇറ്റലി സമനിലയിൽ പിടിച്ചത്.

53

കൊല്ലത്തിന് ശേഷമാണ് ഇറ്റലി യൂറോ കപ്പ് വീണ്ടെടുക്കുന്നത്. 1968ൽ യുഗോസ്ളോവിയയെ കീഴടക്കിയായിരുന്നു ആദ്യ കിരീടധാരണം.