ggg
dd

കൊച്ചി: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയതിന്, വാഴക്കാല താണപ്പാടത്ത് താമസിക്കുന്ന ആന്റണിയെ എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. 16.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് എത്തിച്ച ആന്റണി റിജോയ് എക്‌സൈസ് സംഘം എത്തുന്നതിനു തൊട്ടു മുൻപ് രക്ഷപ്പെട്ടു. ഇയാളെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
റിജോയ് ആഡംബര കാറിൽ കേരളത്തിന് പുറത്ത് നിന്ന് കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചു കൊടുക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇയാളെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. കലൂർ, തമ്മനം, പാലാരിവട്ടം ഭാഗങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാഫിയയുടെ പ്രധാന കണ്ണിയാണ് റിജോയ്. ചിറ്റൂരിൽ താമസമാക്കിയ റിജോയ് മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുള്ളയാളാണ്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിനോജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ.കെ. രമേശൻ, ഐ.ബി. പ്രിവന്റീവ് ഓഫീസർ സി.കെ. മധു, സി.ഇ.ഓമാരായ വി.എ. അനീഷ്, ശിവകുമാർ, സതീഷ് ബാബു, ജോമോൻ, സ്മിത ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.