messi

ബ്യൂണസ് അയേഴ്സ്: 1993നു ശേഷം ആദ്യമായി കോപ്പാ അമേരിക്ക കിരീടം നേടിയ അർജന്റീനയുടെ വിജയം അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കും, അ‌ർജന്റീനയിലെ ജനതയ്ക്കും തന്റെ കുടുംബത്തിനും സമർപ്പിക്കുന്നുവെന്ന് ലയണൽ മെസി. തന്റെ എല്ലാ വിഷമതകളിലും കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാറ്റിലുമുപരി കൊവിഡിൽ നട്ടം തിരിയുന്ന അർജന്റീനയിലെ ജനങ്ങൾക്കും ഈ വിജയം സമർപ്പിക്കുന്നുവെന്ന് മെസി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സ്പാനിഷ് ഭാഷയിൽ എഴുതിയ കുറിപ്പിൽ അർജന്റീനയുടെ ഫുട്ബാൾ ടീമിനെ നയിക്കാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് മെസി പറഞ്ഞു. എവിടെയാണെങ്കിലും തങ്ങൾക്ക് മറഡോണയുടെ പിന്തുണയും അനുഗ്രഹവും യഥേഷ്ടം ഉണ്ടായിരുന്നുവെന്നും മെസി കുറിച്ചു.

View this post on Instagram

A post shared by Leo Messi (@leomessi)

ഇക്കൊല്ലത്തെ കോപ്പാ അമേരിക്ക അ‌ർജന്റീനയിൽ വച്ച് നടത്താൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അ‌ർജന്റീനയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. കോപ്പാ വിജയത്തിനു ശേഷം ഞായറാഴ്ച അ‌ർജന്റീനയിൽ മടങ്ങിയെത്തിയ ടീമിന് വമ്പിച്ച വരവേല്പാണ് അവിടുത്തെ ജനങ്ങൾ നൽകിയത്.