jj

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് അത്യന്താപേക്ഷികമാണ്. എല്ലുകൾക്ക്​ ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീനിൽ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ ശരീരത്തിലെ ഊർജ്ജം നിലനിർത്തുന്നു. ആറ് മുതല്‍ ഏഴ് ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട ദിവസേന കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രോട്ടീനിന്റെ ഉറവിടമായ പയർവർഗങ്ങളിൽ പ്രോട്ടീനും നാരുകളുമുള്ളതിനാൽ ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് ശീലമാക്കാം. വിറ്റാമിൻ കെ, ഇരുമ്പ്, സിങ്ക്, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം എന്നിവയാൽ സമ്പന്നമായ മത്തങ്ങ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മികച്ച അളവിൽ പ്രോട്ടീനടങ്ങിയ വെള്ളക്കടല, ബദാം, ആൽമണ്ട് ബട്ടർ, സോയാബീൻ, ഓട്സ്, പീനട്ട് ബട്ടർ, പാൽ, തൈര്, മീൻ, കോഴിയിറച്ചി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.