പത്തനംതിട്ട: കർക്കടക മാസ പൂജയ്ക്ക് ശബരിമല ദർശനം നടത്തുന്നതിനുള്ള പൊലീസിന്റെ വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ബുക്കിംഗ് ആരംഭിച്ചത്. ഇൗ മാസം 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 21ന് അടയ്ക്കും.
വെർച്വൽ ക്യു വഴി ഒരു ദിവസം 5000 പേർക്കാണ് ദർശനം അനുവദിക്കുന്നത്. രണ്ട് ഡോസ് കൊവിഡ് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ മാത്രമേ നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടു.