വത്തിക്കാൻ: കുടൽ ശസ്ത്രക്രിയക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ജനങ്ങളെ അഭിവാദ്യം ചെയ്തു. 84 കാരനായ മാർപാപ്പ ആശുപത്രി ബാൽക്കണിയിൽ എത്തിയാണ് ജനങ്ങളെ കണ്ടത്. വൻകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കാണ് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ മാർപാപ്പ എത്തിയത്. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രാർത്ഥനയ്ക്ക് മാർപാപ്പ നന്ദി പറഞ്ഞു.