case-diary-

ചണ്ഡിഗഡ്: ഭർത്താവ് മരിച്ചതോടെ സാമ്പത്തിക നില മോശമായ 44കാരിയെ സഹായവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ എം.എൽ.എയ്‌ക്കെതിരെ കേസെടുത്തു. പഞ്ചാബിലെ എം.എൽ.എയും ലോക് ഇൻസാഫ് പാർട്ടി നേതാവുമായ സിമ്രജിത്ത് സിംഗിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.

അതംനഗർ എം.എൽ.എയ്ക്കും ആറ് പേർക്ക് എതിരെയുമാണ് കേസെടുത്തത്. ഭർത്താവ് മരിച്ചതിന് പിന്നാലെ ബിസിനസ് തകർന്നു. സാമ്പത്തിക നിലയും മോശമായി. ഇതേതുടർന്ന് വാടകവീടൊഴിയാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടു. ആ സമയത്താണ് എം.എൽ.എയെ പരിചയപ്പെട്ടത്. പലപ്രാവശ്യമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു,​

എന്നാൽ ഇവരുടെ ആരോപണം എം.എൽ.എ നിഷേധിച്ചു. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടർന്ന എം.എൽ.എയ്‌ക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു