fire

നസിറിയ: ഇറാഖിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വൻ തീപിടിത്തം. അപകടത്തിൽ 52 പേർ വെന്തുമരിച്ചു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാഖിന്റെ തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചെങ്കിലും ചില രോഗികള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മുതിര്‍ന്ന മന്ത്രിമാരുമായി അടിയന്തര ചര്‍ച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവില്‍ ഡിഫന്‍സ് മാനേജര്‍മാരെ സസ്പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും മുസ്തഫ അല്‍ കാദിമി ഉത്തരവ് നൽകിയതായി റിപ്പോർട്ടുണ്ട്.