അശ്വതി : മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടം ഉണ്ടാകും. ഞായറാഴ്ച അനുകൂലം.
ഭരണി: സാമ്പത്തിക നേട്ടം ഉണ്ടാകും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സഹോദര സ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
കാർത്തിക: മാതൃഗുണം ലഭിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകയീരം: കർമ്മഗുണവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഞായറാഴ്ച അനുകൂല ദിവസം.
തിരുവാതിര: പിതൃഗുണം ലഭിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാതൃഗുണം ലഭിക്കും. തൊഴിൽ അവസരങ്ങൾ ലഭിക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
പുണർതം: സാമ്പത്തിക നേട്ടം ലഭിക്കും. മാതൃഗുണം ഉണ്ടാകും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂയം: സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും, മാതൃഗുണം പ്രതീക്ഷിക്കാം. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. സന്താനഗുണം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുരോഗതി വരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ആയില്യം: വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. സഹോദര ഗുണം ഉണ്ടാകും, തൊഴിൽ മുഖേന ആദായം വർദ്ധിക്കും. സംഗീതം, നാടകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ലഭിക്കും. ജീവിതപങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. പിതൃഗുണം ലഭിക്കും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
മകം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. സന്താനങ്ങളാൽ സുഖം കുറയും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: പിതൃഗുണം ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര: ഭാഗ്യപുഷ്ടി അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: കർമ്മപുഷ്ടി ലഭിക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സന്താനഗുണം ഉണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും.
വിശാഖം: കലാരംഗത്ത് പ്രശസ്തി ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. പിതൃഗുണം ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം.
കേട്ട: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശാരീരിക ക്ഷീണം അനുഭവപ്പെടും.
മൂലം: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദൃശ്യമാദ്ധ്യമ പ്രവർത്തനരംഗത്തുള്ളവർക്ക് അപകടസാദ്ധ്യതയുണ്ട്. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് തൊഴിൽ ലഭിക്കാൻ സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. പിതൃഗുണം ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും, പൊതുജനങ്ങളുടെ ഇടയിൽ ആദരവ് വർദ്ധിക്കും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രാടം: മാതൃഗുണം പ്രതീക്ഷിക്കാം, ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിലും ഇന്റർവ്യുവിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. യാത്രകൾ ഒഴിവാക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവോണം: സന്താന ഗുണം ഉണ്ടാകും. മാതൃഗുണം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഉപരിപഠനത്തിനു ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. സൽക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. പിതൃഗുണം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: ഉന്നതധികാരപ്രാപ്തി കൈവരും. സ്വന്തം ആഗ്രഹം നടപ്പിലാക്കാൻ ശ്രമിക്കും. മനസിന് സന്തോഷം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, സന്താനഗുണം ലഭിക്കും.
ചതയം: സന്താനഗുണം ലഭിക്കും. അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാദ്ധ്യത, മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വ്യാപാര,വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സഹോദരങ്ങളാൽ ഗുണം പ്രതീക്ഷിക്കാം. അധികം ധനചെലവ് ഉണ്ടാകും. കർമ്മരംഗത്ത് ശത്രുക്കളുടെ എണ്ണം വർദ്ധിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും, പൊതുവെ എല്ലാകാര്യങ്ങളിലും അലസത പ്രകടമാക്കും. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
രേവതി: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. കർമ്മപുഷ്ടിക്ക് തടസം നേരിടും. ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അപകീർത്തിക്ക് സാദ്ധ്യത. തിങ്കളാഴ്ച ദിവസം അനുകൂലം.