choksi

ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ ജയിലിൽ കഴിയുന്ന വിവാദ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചികിത്സാർത്ഥമാണ് ചോക്‌സിക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഇതോടെ ചോക്‌സിക്ക് പൗരത്വമുള‌ള അയൽരാജ്യമായ ആന്റിഗ്വാ ആന്റ് ബാർബഡയിലേക്ക് മടങ്ങാനാകും.

അതേസമയം ചോക്‌സിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള‌ള ഒരു വായുസേനാ വിമാനം ഡൊമിനിക്കയിലെത്തിയതായാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യ വിട്ട മെഹുൽ ചോക്‌സി 2018 മുതൽ ആന്റിഗ്വയിൽ പൗരത്വം നേടി അവിടെയാണ് താമസം. ഇന്ത്യൻ സംഘം രാജ്യത്തെത്തിയതിന് പിന്നാലെ ഇവിടെ നിന്നും കാണാതായ ചോക്‌സി പിന്നീട് ഡൊമിനിക്കയിൽ അറസ്‌റ്റിലാകുകയായിരുന്നു. തന്നെ തട്ടിക്കൊണ്ട് വരികയായിരുന്നുവെന്ന് കാണിച്ച് ഡൊമിനിക്കൻ കോടതിയിൽ ചോക്‌സി ഹർജി നൽകിയിരുന്നു.