തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള ആക്രമങ്ങണൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസ സമരവുമായി രംഗത്ത്. നാളെ രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസസമരം. വൈകുന്നേരം 4.30 മുതൽ ആറ് മണി വരെയാണ് സമരം നടത്തുന്നത്.
കേരള ഗാന്ധി സ്‌മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി തുടർന്നുള്ള ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്‌ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. നേരത്തേ കൊല്ലത്ത് മരിച്ച വിസ്‌മയയുടെ വീട്ടിൽ ഗവർണർ സന്ദർശനം നടത്തിയിരുന്നു.