താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ ആരാധകർ ഏറെ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.താരങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ആരാധകരെ ആകർഷിക്കുന്നത്.
അത്തരത്തിൽ നടി ശില്പ ഷെട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫിറ്റ്‌നസിലും വസ്ത്രധാരണത്തിലുമൊക്കെ അതീവ ശ്രദ്ധചെലുത്തുന്ന നടിയാണ് ശില്പ ഷെട്ടി. താരത്തിന്റെ പാന്റിലാണ് ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത്.
പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിലാണ് താരം ഗോൾഡൻ കളറുള്ള പാന്റ് ധരിച്ചെത്തിയിരിക്കുന്നത്. ഏകദേശം 16,000 രൂപയാണ് പാന്റ്‌സിന്റെ വില.നാദിൻ മെറാബി കലക്ഷനിൽ നിന്നുള്ളതാണ് ഈ സീക്വിന്ന്ഡ് ഗോൾഡൻ പാന്റ്‌സ്.